Friday, May 10, 2024
spot_img

പ്രണയ കുടീരം തേടി ട്രംപും സഹധര്‍മ്മിണിയും

ദില്ലി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും താജ്മഹലിലെത്തി. കുടുംബത്തിനൊപ്പമാണ് ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനം. നമസ്‌തേ ട്രംപ് പരിപാടിയില്‍ പങ്കെടുത്തശേഷമാണ് ഇരുവരും വൈകിട്ട് 4.30 ന് ആഗ്രയിലെത്തിയത്.ആഗ്ര വിമാനത്താവളത്തിലെത്തിയ ഡോണള്‍ഡ് ട്രംപിനെയും മെലാനിയ ട്രംപിനെയും യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയിലെത്തി. രാവിലെ 11.40 നാണ് അമേരിക്കന്‍ പ്രസിഡന്റും സംഘവും ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്.

Related Articles

Latest Articles