Sunday, June 16, 2024
spot_img

‘വെടക്കൻ്റെ തലപോലും വടക്കോട്ട് വയ്ക്കരുത്’ : വടക്കോട്ടു തല വെച്ചുറങ്ങിയാൽ സംഭവിക്കുന്നത്!

വടക്കോട്ട് തലവെച്ച് ഉറങ്ങാൻ പാടില്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു മൂലം ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാൽ വടക്കോട്ട് തലവെക്കരുതെന്നും പറയാറുണ്ട്. ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും. ഭൂമിക്കും നമ്മുടെ ശരീരത്തിനുമിടയിലുള്ള ഗുരുത്വാകര്‍ഷണമാണ് ഇതിന് കാരണം.

രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നാൽ നമ്മുടെ മുഖം സൂര്യന് അഭിമുഖമായി കിഴക്കോട്ട് ആയി വരണം. അല്ലെങ്കിൽ വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നാൽ സൂര്യൻ്റെ പ്രതിബിംബങ്ങളായ സപ്തര്‍ശികള്‍ ഉദിക്കുന്ന ദിക്കിലേക്ക് (വടക്ക്) മുഖം അഭിമുഖമാകണം. രാവിലെ എഴുന്നേൽക്കുമ്പോള്‍ ഈ രണ്ട് ദിശയും അഭിമുഖമാകുന്നതിൽ പ്രശ്നങ്ങളില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് കിഴക്കോട്ടും തെക്കോട്ടും തലവച്ചുകിടക്കാൻ ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്.

തെക്ക് കിഴക്ക് ദിക്കുകൾ ശയനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മനസിനും ശരീരത്തിനും ദോഷകരമായ കാന്തികക്ഷതങ്ങള്‍ ഉണ്ടാകുകയില്ല. എന്നാൽ വടക്കോട്ട് തലവച്ചുറങ്ങിയാൽ നമ്മുടെ ശരീരത്തിലെ കാന്തികബലരേഖഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകും. ഇത് വികര്‍ഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക.

Related Articles

Latest Articles