Tuesday, April 30, 2024
spot_img

നിലവിളക്ക് കത്തിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്…

നമ്മുടെ സംസ്‌കാരത്തിലും വിശ്വാസത്തിലും നിലവിളക്കിനൾ പ്രാധാന്യം ചെറുതൊന്നുമല്ല. നിലവിളക്ക് കത്തിക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതായുണ്ട്. രണ്ട് നേരം കത്തിച്ചില്ലെങ്കിലും സന്ധ്യാനേരത്ത് വിളക്ക് കത്തിക്കാന്‍ ശ്രദ്ധിക്കണം. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണു ഭഗവാനേയും മുകള്‍ഭാഗം ശിവനേയും ആണ് കണക്കാക്കുന്നത് എന്നാണ് വിശ്വാസം. എപ്പോഴും കുളിച്ച്‌ ശുദ്ധമായി മാത്രമേ വിളക്ക് കത്തിക്കാന്‍ പാടുള്ളൂ.

രാവിലെ വിളക്ക് കത്തിക്കുമ്പോള്‍ കിഴക്ക് ദിക്കിന് നേരെ വേണം വിളക്ക് കത്തിക്കാന്‍. ഇത് നിങ്ങളുടെ എല്ലാ ദു:ഖങ്ങള്‍ക്കും പരിഹാരം കാണാനും സങ്കടങ്ങളും മാറാവ്യാധികളും ഇല്ലാതാക്കാനും സഹായിക്കുന്നു. വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. ഇത് കടബാധ്യതകളെയെല്ലാം അകറ്റി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു.

കൂടുതല്‍ തിരിയിട്ട് കത്തിക്കുന്ന വിളക്കാണെങ്കില്‍ വടക്ക് ദിക്ക് മുതല്‍ കത്തിച്ചു തുടങ്ങണം. കത്തിക്കുമ്പോള്‍ ഒരിക്കലും വിളക്കിന് പ്രദക്ഷിണം അരുത്. മുഴുവന്‍ കത്തിച്ച്‌ കഴിഞ്ഞാല്‍ തിരിച്ച്‌ അതു പോലെ തന്നെ വരേണ്ടതാണ്. ഒരിക്കലും തിരി കെടുത്തുമ്പോള്‍ ഊതിക്കെടുത്തരുത്. ഇത് വീടിനും വീട്ടുകാര്‍ക്കും ദോഷമാണ്.

Related Articles

Latest Articles