Thursday, May 9, 2024
spot_img

‘രാത്രിയിൽ തയ്ക്കാൻ പാടില്ല’…പിന്നിലെ രഹസ്യം ഇത്

രാത്രിയിൽ തയ്ക്കുന്നത് ദോഷമാണെന്നുമൊക്കെ പലരും പറയാറുണ്ട് .എന്നാൽ ശരിക്കും ഇതിനു പിന്നിലെ തത്വമെന്താണെന്ന് പലര്‍ക്കും അറിയില്ല.ഇന്നത്തെ കാലത്ത് രാത്രിയും പകലുമൊന്നു നോക്കാതെ സമയം ലഭിക്കുന്നതിനസരിച്ച് ജോലികളെല്ലാം ചെയ്തു തീര്‍ക്കുന്നവരാണ് നമ്മളിൽ പലരും. സ്ത്രീകളാണെങ്കിൽ തയ്യൽ ജോലികളിൽ ഏര്‍പ്പെടുന്നത് കൂടുതലായും രാത്രിയിലാണ്. എന്നാൽ കുടുംബത്തിൽ പ്രായമുള്ളവരാരെങ്കിലും ഉണ്ടെങ്കിൽ ഇതിനെ എതിര്‍ത്ത് രംഗത്തുവരും. രാത്രിയിൽ തയ്ക്കാൻ പാടില്ലെന്ന നിലപാടിൽ പ്രായമായവര്‍ ഉറച്ചു നിൽക്കും. രാത്രിയിൽ തയ്ക്കുന്നത് ദോഷമാണെന്നുമൊക്കെ അവര്‍ പറഞ്ഞേക്കാം. എന്നാൽ ഇതിനു പിന്നിലെ തത്വമെന്താണെന്ന് പലര്‍ക്കും അറിയില്ല.

പണ്ടു കാലങ്ങളിൽ ഇന്നത്തെപ്പോലെ വൈദ്യുതിയും വെളിച്ചവുമൊന്നും ഇല്ലായിരുന്നു. വെളിച്ചമില്ലാതെ തുണി തയ്ക്കുമ്പോള്‍ സൂചി കൈയിൽ കുത്തിക്കയറാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനായി ഉണ്ടാക്കിയ ഒരു തത്വമായിരുന്നു രാത്രിയിൽ തയ്ക്കാൻ പിടില്ലെന്നുള്ളത്.

Related Articles

Latest Articles