Monday, September 28, 2026

തൃശ്ശൂരിൽ ഇരട്ടക്കൊലപാതകം; വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി, പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ്

തൃശൂര്‍: വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ വടക്കേക്കാട് ആണ് കൊച്ചുമകന്‍ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയത്. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയോടെയാണ് സംഭവം.

കൊച്ചുമകന്‍ ഏറെനാളായി മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Related Articles

Latest Articles