ഭോപ്പാല്‍: കിണറ്റിൽ വീണ എട്ടുവയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ 30 ഗ്രാമീണരില്‍ 11 പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ജ് ബസോദയില്‍ വ്യാഴാഴ്ച്ച വൈകിട്ടാണ് ദാരുണ സംഭവം നടന്നത്. എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കിണറിന്റെ മതില്‍ ഇടിഞ്ഞാണ് മുപ്പതോളം പേര്‍ കിണറ്റിലേക്ക് വീണത്. 19 പേരെ രക്ഷപ്പെടുത്താനായി.
കുട്ടിയെ രക്ഷിക്കാൻ ആളുകൾ കിണറിന്റെ ആൾമറയ്ക്കുചുറ്റും തടിച്ചുകൂടിയതാണ് അപകടം വിളിച്ചുവരുത്തിയത്.ആളുകളുടെ ഭാരം താങ്ങാനാകാതെ ആൾമറ തകർന്നുവീഴുകയായിരുന്നു. അമ്പത് അടിയോളം ആഴമുള്ള കിണറ്റില്‍ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു. സംഭവസ്ഥലത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നിർദേശപ്രകാരം മന്ത്രി വിശ്വാസ് സരംഗ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

