Thursday, September 24, 2026

ഡോ.എന്‍.ആര്‍. മാധവമേനോന്‍ അന്തരിച്ചു

തിരുവനന്തപുരം : രാജ്യത്തെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്‍റെ പിതാവെന്ന് വിശ്വസിപ്പിക്കപ്പെടുന്ന ഡോ എന്‍ ആര്‍ മാധവമേനോന്‍ (84) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.30ന് സംസ്കാര ചടങ്ങുകള്‍ തിരുവനന്തപുരത്ത് വച്ച്‌ നടക്കും .

മാധവമേനോന്‍ ബെംഗളൂരുവിലെ നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക ഡയക്ടറും ,ഭോപ്പാലിലെ നാഷനല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആദ്യ ഡയറക്ടറായും കൊല്‍ക്കത്തയിലെ നാഷനല്‍ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യല്‍ സയന്‍സസിന്റെ വൈസ് ചാന്‍സലറായും സേവനമുഷ്‌ടിച്ചു .നിയമരംഗത്തെ സംഭാവനകള്‍ക്ക് 2003ല്‍ പത്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Related Articles

Latest Articles