Monday, May 6, 2024
spot_img

ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു! ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് കൊടിക്കുന്നില്‍ സുരേഷ്‍

തിരുവനന്തപുരം: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍എ വോട്ട് നല്‍കിയെന്ന് വ്യക്തമാണ്.

Related Articles

Latest Articles