Tuesday, May 7, 2024
spot_img

ജമ്മുവിൽ വീണ്ടും പാക് ഡ്രോണുകൾ: കണ്ടെത്തിയത് മൂന്ന് പ്രദേശങ്ങളില്‍ ഒരേസമയം

ദില്ലി: ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. സാംബ ജില്ലയിലെ മൂന്ന് ഇടങ്ങളിലായാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പാകിസ്ഥാനിൽ നിന്നുമുള്ള മൂന്ന് ഡ്രോണുകൾ കണ്ടെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ബരി-ബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാള്‍ എന്നീ പ്രദേശങ്ങളിലാണ് ഒരേസമയം ഡ്രോണ്‍ കണ്ടെത്തിയത്. കൂടാതെ സുരക്ഷാ സ്ഥാപനങ്ങൾക്ക് മുകളിലും ജമ്മു-പത്താൻകോട്ട് ഹൈവേ പരിസരത്തുമാണ് ഡ്രോണുകളെ കണ്ടത്.

ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൈന്യം പരിശോധന കർശമാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലാഡ്യയില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ സുരക്ഷാ സേന വെടിയുതിർത്തതിനെ തുടർന്ന് ഇവ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോർട്ട്. എന്നാൽ മറ്റ് രണ്ട് പ്രദേശങ്ങളിലും എത്തിയ ഡ്രോണുകള്‍ക്ക് നേരെ സുരക്ഷാ സേനയ്‌ക്ക് വെടിയുതിര്‍ക്കാന്‍ സാധിച്ചില്ല. അവ ഉടന്‍ തിരികെ പോകുകയായിരുന്നു.

അതേസമയം ജമ്മു കശ്മീരില്‍ നേരത്തെയും പാക് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. വ്യോമ താവളത്തിന് നേരെ പാകിസ്താന്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തുകയുമുണ്ടായി. രാജ്യം ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്. ഇതേതുടർന്ന് ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും തടഞ്ഞിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles