Monday, May 6, 2024
spot_img

ലഹരി മരുന്ന് കേസില്‍ ഇന്ന് നിര്‍ണായക ചോദ്യം ചെയ്യല്‍; ദീപിക പദുക്കോണ്‍ ഉള്‍പ്പെടെ ബോളിവുഡിലെ പ്രമുഖ നടികള്‍ എന്‍സിബിയ്ക്ക് മുന്നിലെത്തും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്നത്തെ ചോദ്യം ചെയ്യലുകള്‍ നിര്‍ണായകമാകും. പ്രമുഖ നടിമാരായ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് ഇന്ന് ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്.

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക എന്‍സിബി സംഘമായിരിക്കും നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുക. മറ്റുള്ളവരെ മുംബൈയില്‍ നിന്നുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്സ് വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles