Saturday, October 10, 2026

തിരുവനന്തപുരത്ത് മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; നാൽപ്പതുകാരിക്ക് ഗുരുതര പരിക്ക്; ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് (40) ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സതിയെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

സംഭവത്തിൽ സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം നടക്കുന്നത്.

Related Articles

Latest Articles