ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ വിൽപനക്കായി കടത്താൻ ശ്രമിച്ച എം.ഡി.എം.എ കണ്ടെത്തി.സംഭവത്തിൽ രണ്ടുപേർ പിടിയിൽ.കാസർകോടമധൂർ ഷിരി ബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദീഖ് (29), കാസർകോടമൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്കർ (21) എന്നിവരെയാണ് എക്സൈസസംഘം പിടികൂടിയത്.
ആലപ്പുഴ എക്സൈസറേഞ്ചഇൻസ്പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ കലവൂർ വളവനാട് ദേവീക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്.കാറിൽ വിൽപനക്കായി കൊണ്ടുവന്ന 9.146 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്നവിറ്റുകിട്ടിയ 5000 രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മംഗലാപുരത്ത് നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡചെയ്തു.

