Monday, April 29, 2024
spot_img

ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർക്ക് നേരെ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം

ഹിന്ദു സേവാ കേന്ദ്രം പ്രവർത്തകർക്ക് നേരെ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം | HINDU SEVA KENDRAM

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ സർക്കാരിന്റെ ഗുണ്ടാപ്പടയായ ഡിവൈഎഫ്ഐ വീണ്ടും ശക്തമായി കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവർക്ക് നേരെയും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നേരേയും ആക്രമണ പ്രവർത്തനങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കുടിവെള്ളക്ഷാമത്തിന് പരാതിയുമായി മുന്നിട്ടിറങ്ങിയ ഹിന്ദു സേവാകേന്ദ്രം പ്രവർത്തകർക്കെതിരെ ആലപ്പുഴ ജില്ലയിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം ഉണ്ടായി.

ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റി സിഎംസി 15 കഴിഞ്ഞ കുറേ നാളുകളായി കുടിവെള്ളക്ഷാമം രൂക്ഷം ആയിരുന്നു. വാർഡിലെ ഹിന്ദു സേവാ കേന്ദ്രത്തിലെ യൂണിറ്റ് രൂപീകരണത്തിനുശേഷം ഈ വിഷയം അംഗങ്ങൾ ഹിന്ദു സേവാ കേന്ദ്രത്തിലെ മുൻസിപ്പൽ കാര്യകർത്താക്കളെ അറിയിക്കുകയും അതിനു ശാശ്വതപരിഹാരം കണ്ടെത്തുന്ന ആവശ്യത്തിലേക്കായി ക്ഷാമം അനുഭവിക്കുന്ന ജനങ്ങൾ എല്ലാവരും കൂടി ഒപ്പിട്ട ഒരു നിവേദനം വാർഡ് കൗൺസിലർക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് വീടുകളിൽ നിന്നും ഒപ്പുകൾ ശേഖരിക്കാൻ പോയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഹിന്ദു സേവാകേന്ദ്രം പ്രവർത്തകരെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു വയ്ക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.

എന്നാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടി ഒപ്പിടുവിക്കൽ നിർത്തി വച്ച് മുഴുവൻ പ്രവർത്തകരോടൊപ്പം തിരികെ പോയ വാർഡ് ജോയിന്റ് കൺവീനർ മുരുകൻറെ വീട്ടിൽ വീണ്ടും ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ചുകയറി ഇയാളെ വധിക്കുമെന്ന് ഭീഷണി മുഴക്കി. ഈ വിവരം അന്വേഷിക്കുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഹിന്ദു സേവാ കേന്ദ്രത്തിലെ താലൂക്ക് കാര്യകർത്താക്കൾ ആയ വി.കെ രാജേഷിനെയും, അനിൽ കുമാറിനെയും അൻപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറുവാൻ അനുവദിക്കാതെ തടഞ്ഞു വച്ചു.

അതേസമയം ഇതുവരെയും കുടിവെള്ള ക്ഷാമം പരിഹരിക്കുവാനുള്ള നടപടികൾ ഇന്നേവരെ ഈ കൗൺസിലർ സ്വീകരിച്ചില്ല എന്ന് മാത്രമല്ല അതിന് വേണ്ടി നിവേദനം സമർപ്പിക്കുവാൻ തയ്യാറായ സ്വന്തം വാർഡിലെ വോട്ടർമാർ ആയ ജനങ്ങളെ അടിച്ചമർത്താനുള്ള ശ്രമം നടത്തുകയും ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles