Saturday, May 25, 2024
spot_img

മദ്രസയിലേക്കൊരു മാർച്ച് നടത്താൻ ഡിവൈഎഫ്‌ഐക്ക് ചങ്കുറപ്പുണ്ടോ?

ഇരട്ടത്താപ്പ് എന്ന പേര് ഏറ്റവും അനുയോജ്യമായ സംഘടനയാണ് ഡിവൈഎഫ്ഐ. ചുരുങ്ങി ചുരുങ്ങി ഇപ്പോൾ കേരളത്തിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണ് Dyfi. കാശ്മീർ ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ Democratic Youth Federation of India എന്നാണ് ഡിവൈഎഫ്ഐയുടെ പൂർണനാമം. പക്ഷെ കാശ്മീരിൽ മാത്രം ആ പേരിനൊരു മാറ്റം ഉണ്ട്‌. അവിടെ അത് DYFK എന്നാണ്. Democratic Youth Federation of Kashmir. അതായത് ഇന്ത്യയും കാശ്മീരും വെവ്വേറെ ആണ് എന്നാണ് ഇവരുടെ നിലപാട്‌. അഥവാ, ശുദ്ധമായ വിഘടനവാദം.

ഈ മാന്യന്മാർ ഇന്ന് ഒരു മാർച്ച്‌ നടത്തി. എങ്ങോട്ടാണെന്നല്ലേ. കുളത്തൂർ അദ്വൈതാശ്രമത്തിലേക്ക്. സ്വാമി ചിദാനന്ദപുരി എന്ന ഹിന്ദു സന്യാസിയുടെ ആശ്രമമാണ് കുളത്തൂർ അദ്വൈതാശ്രമം. സ്വന്തം അറിവും, നിലപാടുകളിലെ നേർമയും കൊണ്ട് കേരളത്തിലെ ഹിന്ദു സമാജത്തിന്റെ ആത്മീയാചാര്യനായി മാറിയ ആൾ. ഒരു പാർട്ടിയോടും സംഘടനയോടും കൂറുള്ള ആളല്ല, മറിച്ച് ഭാരതീയതയോട് മാത്രം കൂറുള്ള ഒരാളാണ് സ്വാമി ചിദാനന്തപുരി.

എന്തിനാണ് ഇപ്പോൾ ഡിവൈഎഫൈ മാർച്ചുന്നത്?
“കൊളത്തൂർ ആശ്രമം കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക” എന്നതാണ് ഡിവൈഎഫൈയുടെ ആവശ്യം.
എന്തൊക്കെയാണ് ഈ അനാശാസ്യ പ്രവർത്തനങ്ങൾ?
ആശ്രമം വിട്ടുകൊടുത്ത സ്ഥലത്ത് നടന്നിരുന്ന പയറ്റുകളരിയിൽ പഠിക്കാൻ വന്നിരുന്ന ഒരു കൗമാരക്കാരിയെ, അവിടത്തെ കളരിആശാൻ പീഡിപ്പിച്ചതായി ഒരു വാർത്ത വന്നിരുന്നു,രണ്ടു ദിവസം മുമ്പ്. തീർച്ചയായും നിസ്സാരകേസല്ല. ഒരു യുവജന സംഘടന ഇടപെടേണ്ട വളരെ ഗൗരവകരമായ വിഷയം തന്നെയാണ്. പക്ഷേ, “പ്രതിയെ അറസ്റ്റ് ചെയ്യണം” എന്നോ, “കുറ്റമറ്റ അന്വേഷണം വേണം” എന്നോ ഒന്നുമല്ല DYFI യുടെ ആവശ്യം. പിന്നെയോ, “കുളത്തൂർ ആശ്രമത്തിലെ അനാശാസ്യങ്ങൾ അവസാനിപ്പിക്കണം” എന്നാണ്. ബഹുവചനമാണ്! ഇതിനു മുൻപ് ഒരു വാക്ക് കൊണ്ട് പോലും ശത്രുക്കൾ കൂടി അപമാനിച്ചിട്ടില്ലാത്ത ഒരു സ്ഥാപനമാണ് കുളത്തൂർ ആശ്രമം. പക്ഷേ യുവകമ്മികൾ തീരുമാനിച്ചു കഴിഞ്ഞു, ഇത് അനാശാസ്യ കേന്ദ്രമാണ് എന്ന്!!

ഇനി, ആരാണ് ഇവിടെ പ്രതി?
മഠത്തിന്റെ ആധിപത്യം വഹിക്കുന്ന ആചാര്യൻ ചിദാനന്ദപുരി സ്വാമികളാണോ? അദ്ദേഹത്തിന്റെ സന്യസ്ത ശിഷ്യന്മാർ ആരെങ്കിലും ആണോ? അവിടത്തെ ബ്രഹ്മചാരികൾ ആണോ?
അല്ല! ഒരു സാധാരണ ഗൃഹസ്ഥൻ. അയാളാണ് അവിടെ കളരി നടത്തിയിരുന്നത് എന്ന ബന്ധമാണ് അയാൾക്ക് മഠവുമായി ഉള്ളത്!

അതായത്, ഉദാഹരണത്തിനു, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു കടമുറിയിൽ ഒരു ട്യൂഷൻ ക്ലാസ്സ്‌ നടക്കുന്നുണ്ട്. അവിടത്തെ മാഷ് ഒരു കുട്ടിയെ കേറിപ്പിടിച്ചു എന്ന് വാർത്ത വരുന്നു. പിറ്റേദിവസം, നിങ്ങളുടെ വീട് കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യങ്ങൾ അവസാനിപ്പിക്കണം എന്നും പറഞ്ഞു DYFI നിങ്ങളുടെ വീട്ടിലേക്ക് മാർച്ച്‌ നടത്തുന്നു. നിങ്ങൾക്ക് എന്ത് തോന്നും?

പറഞ്ഞു വന്നത് ഇടതന്മാരുടെ ഇരട്ടത്താപ്പിനെ കുറിച്ചാണ്. ആഴ്ചയിൽ ഒന്നെന്ന കണക്കിൽ മദ്രസപീഡനങ്ങളുടെയും ഉസ്താദുമാരുടെ കാമകേളികളുടെയും വാർത്തകൾ പുറത്തു വരുന്നുണ്ട്, പെൺകുട്ടിയെന്നോ ആൺകുട്ടിയെന്നോ ഭേദമില്ലാതെ എത്രയോ പീഡനങ്ങൾ. എത്ര മദ്രസയിലേക്ക്, എത്ര പള്ളിയിലേക്ക് ഈ ഇടത് മാന്യന്മാർ മാർച്ച് നടത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ട്?

അപ്പൊ ഈ കേസിൽ മാത്രം എന്താണ് ഇവനർക്ക് ഇത്ര താത്പര്യം? സ്വബുദ്ധി ഉപയോഗിച്ച് സ്വയം ആലോചിച്ചു ഉത്തരം കണ്ടെത്തുക. നിങ്ങൾ എത്തിച്ചേരുന്ന ഉത്തരം എന്തുമായ്ക്കൊള്ളട്ടെ, പക്ഷെ ഇത് ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്.

പിന്നെ, ഒരു കാര്യം കൂടി. ഇന്ന് DYFI ക്ക് വേണ്ടി കൊടിപിടിച്ചിറങ്ങിയവരിൽ പകുതിയോളം പേർ ഹിന്ദുപേരുള്ള സഖാക്കൾ ആയിരിക്കുമല്ലോ. അവരോട് ഒരു അഭ്യർഥനയുണ്ട്. നിങ്ങളുടെ കൂടെയുള്ള മാപ്പിള സഖാക്കളോടും, നിങ്ങളെ ആട്ടിതെളിച്ചു കൊണ്ടുവരുന്ന ലോക്കൽ കമ്മിറ്റി സെക്രട്ടറിയോടും ഒരു ചോദ്യം ചോദിക്കണം:
“ആഴ്ചയ്ക്ക് ഒന്നുവച്ച് നടക്കുന്ന മദ്രസ്സപീഡനങ്ങൾ ഒക്കെ കണ്ടില്ലെന്ന് നടിക്കുന്ന നമ്മൾ, ഈ ഒരു ഒറ്റകേസിനെതിരെ മാത്രം എന്തുകൊണ്ടാണ് ജാഥയും പ്രതിഷേധവും നടത്തുന്നത്, അത് ഇരട്ടത്താപ്പല്ലേ?” , എന്ന്.

ചങ്കുറപ്പുള്ളവർ മാത്രം ചോദിച്ചാൽ മതി. അങ്ങനെ ചോദിക്കുന്നവർക്ക്, ഒരു ബോണസ് ചോദ്യം കൂടി തരാം:
“പണ്ട് സന്തോഷ്‌ മാധവൻ കേസ് മറയാക്കി നമ്മൾ ആൾദൈവങ്ങളെ മുഴുവൻ ആക്രമിച്ചിരുന്നല്ലോ, അന്നെന്താണ് നമ്മൾ ഹിന്ദു സന്യാസിമാരെ മാത്രം ആക്രമിക്കുകയും, രോഗശാന്തി പെന്തക്കുസ്ത പാസ്റ്റർമാരെയും ബാവാ/ഫക്കീർ/തങ്ങൾമാരെയും ഒക്കെ വെറുതെ വിട്ടത്, അത് ഇരട്ടത്താപ്പല്ലേ?”

ചങ്കുറപ്പുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ഉണ്ടെങ്കിൽ സ്വയമെങ്കിലും ഒന്ന് ചോദിച്ചു നോക്കുക.

Related Articles

Latest Articles