Monday, April 29, 2024
spot_img

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

ഇറ്റാനഗർ: അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭപ്പെട്ടത്. ചാംഗ് ലാംഗ് ജില്ലയില്‍ നിന്ന് വടക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ മാറി 48 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി സെന്ററാണ് അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ഭ്യമായിട്ടില്ല.

Related Articles

Latest Articles