Monday, September 28, 2026

രവീന്ദ്രനെ ഇന്ന് അറസ്റ്റ് ചെയ്യും? വീണ്ടും ഇഡി ഓഫീസില്‍: ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഓഫീസിലിാണ് ഹാജരായത്. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ തുടരുന്നത്. വ്യാഴാഴ്ച 14 മണിക്കൂർ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.

രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകളും ഹാജരാക്കാന്‍ ഇഡി ഇന്നലെ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ രാത്രി 11.15 ആയിരുന്നു.

Related Articles

Latest Articles