Wednesday, September 30, 2026

ഇടവമാസ പൗർണ്ണമി; വെങ്ങാനൂർ പൗർണ്ണമിക്കാവ് ദേവീ ക്ഷേത്രത്തിൽ നാളെ പ്രത്യേക പൂജകളും മഹാ ആരതിയും

തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ഇടവ മാസത്തിലെ പൗർണ്ണമിയോടും ‘പൗർണ്ണമിദാന’ ദിനത്തോടും അനുബന്ധിച്ച് നാളെ പ്രത്യേക പൂജകൾ നടക്കും. ഭക്ത ജനങ്ങളുടെ മനസ്സിലെ അസ്വസ്ഥതകൾ അകറ്റി ഐശ്വര്യവും സമാധാനവും പോസിറ്റീവ് ഊർജ്ജവും പ്രധാനം ചെയ്യുന്നതിനായുള്ള വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യ വിജയപ്രദമാകുന്നതിന് അക്ഷരദേവതമാർക്കായി സമർപ്പിക്കുന്ന പ്രത്യേക പൂജകളും നാളത്തെ ചടങ്ങുകളുടെ പ്രധാന സവിശേഷതയാണ്.

നാളെ പുലർച്ചെ പഞ്ചമുഖ ഗണപതിയുടെ സന്നിധിയിൽ വെച്ച് ശ്രീ ശങ്കരാചാര്യ മഠത്തിലെ മുഖ്യപുരോഹിതനായ ഫണി കുമാർ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് രാവിലെ മുതൽ രാത്രി അത്താഴ പൂജ വരെ ഭക്തർക്കായി നിരവധി കലാപരിപാടികളും ക്ഷേത്ര സങ്കേതത്തിൽ അരങ്ങേറും.

വൈകുന്നേരം 6 മണിക്ക് ആദിശക്തി ദേവിക്കും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്കും ദീപാരാധനയോട് അനുബന്ധിച്ച് നടക്കുന്ന ‘മഹാ ആരതി’യാണ് പൗർണ്ണമി ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. മനംകുളിർക്കുന്ന ഈ പുണ്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിവിധ മഠങ്ങളിലെ സന്യാസിവര്യന്മാരും പ്രമുഖ സാംസ്കാരിക നായകരും ക്ഷേത്രത്തിലെത്തും. നാളെ പൗർണ്ണമി പ്രമാണിച്ച് പുലർച്ചെ 4 മണി മുതൽ രാത്രി 10 മണി വരെ ദർശനത്തിനായി നട തുറന്നിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles