Thursday, September 24, 2026

ഇലന്തൂർ നരബലി കേസ്;ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

കൊച്ചി : ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. നരബലിക്ക് ഇരകളായവരിൽ,
തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ആദ്യത്തെ കുറ്റപത്രം. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

കേസിൽ 150 സാക്ഷികളാണുള്ളത്. ഷാഫിയെക്കൂടാതെ പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, തുടങ്ങി നിരവധിക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആപൂർവങ്ങളിൽ അപൂർ‍വമായ കേസാണെന്ന പരാമര്‍ശവും കുറ്റപത്രത്തിലുണ്ട്.

Related Articles

Latest Articles