നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും ചെറിയ കുരുക്കള്‍ ഉണ്ടോ?ഉണ്ടെങ്കിൽ അത് സിറിംഗോമ എന്ന ചര്‍മ്മപ്രശ്‌നമാണ്. കൗമാരക്കാരിലാണ് ഈ കുരു സാധാരണയായി കാണപ്പെടുന്നത്.എന്നാല്‍ മുതിര്‍ന്നവര്‍ക്കും ഇത് വാരാം. കണ്ണുകള്‍, നെറ്റി, കവിള്‍, നെഞ്ച് എന്നീ ഭാഗങ്ങളിലും ഇത്തരം കുരുക്കള്‍ കാണപ്പെടാറുണ്ട്.ഇത് മാറ്റാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉണ്ട്.എന്തൊക്കെയാണെന്ന് നോക്കാം…
- കറ്റാര്‍ വാഴ
കറ്റാര്‍ വാഴയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കുരു നീക്കാനുള്ള മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ്. കണ്ണിനു ചുറ്റും കുരു പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളില്‍ കറ്റാര്‍ വാഴ ജെല്‍ പുരട്ടുക. ഇത് പോകുന്നതുവരെ ദിവസത്തില്‍ പല തവണ ഇത് തടവുക. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇത് ആവര്‍ത്തിക്കുക.
2.പൈനാപ്പിള്‍ ജ്യൂസ്
കണ്ണിന് താഴെയുളള കുരു കുറയ്ക്കാനും നിങ്ങളുടെ ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്താനും പൈനാപ്പിള്‍ ജ്യൂസ് സഹായിക്കും. പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. നിങ്ങളുടെ ചര്‍മ്മത്തെ മികച്ചതാക്കാന്‍ സഹായിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ഇതിലുണ്ട്. ദിവസവും നിങ്ങള്‍ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. ഇത് കണ്ണിന് താഴെ നേരിട്ട് പുരട്ടുകയും ചെയ്യാം. ഉണങ്ങിക്കഴിഞ്ഞശേഷം കഴുകിക്കളയുക.
- നാരങ്ങ നീര്
നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിലെ കുരുക്കള്‍ നീക്കുന്നതിനും സഹായിക്കുന്നു. കണ്‍തടത്തിലെ കുരുവിന് സ്വാഭാവിക പ്രതിവിധിയായി നാരങ്ങ നീര് ഉപയോഗിക്കാം. കുറച്ച് വെള്ളം ചേര്‍ത്ത് നാരങ്ങ നീര് നേര്‍പ്പിക്കുക. ഒരു കോട്ടണ്‍ തുണി എടുത്ത് ഈ മിശ്രിതത്തില്‍ മുക്കി കുരു ബാധിച്ച പ്രദേശത്ത് പുരട്ടുക. ഇതിനു മുമ്പ് നാരങ്ങയോട് നിങ്ങള്‍ക്ക് അലര്‍ജിയില്ലെന്ന് ഉറപ്പാക്കുക. ഒരുപക്ഷേ അതിന്റെ അസിഡിറ്റി സ്വഭാവം കാരണം, നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മത്തിന് പൊള്ളലേല്‍പിച്ചേക്കാം. - ആവണക്കെണ്ണ
ചര്‍മ്മത്തിനും മുടിക്കും വളരെ ഗുണം ചെയ്യുന്ന എണ്ണയാണ് ആവണക്കെണ്ണ. ഇതിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ വീക്കവും കുരുവും കുറയ്ക്കും. കുറച്ച് ബേക്കിംഗ് സോഡ എടുത്ത് ആവണക്കെണ്ണയുമായി കലര്‍ത്തുക. ഇത് നിങ്ങളുടെ കുരു ബാധിത പ്രദേശങ്ങളില്‍ നേരിട്ട് പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ദിവസത്തില്‍ രണ്ടുതവണ ഇത് ചെയ്യുക.

