ബെംഗലൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നും തുടരും. രാവിലെ 9 മണിക്ക് ബെംഗളുരുവിലെ തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജംഗ്‍ഷൻ വരെയാണ് ഇന്നത്തെ റോഡ് ഷോ. ഇന്ന് നീറ്റ് പരീക്ഷ നടക്കുന്നതിനാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം റോഡ് ഷോ നടത്തുമെന്നാണ് ബിജെപി അറിയിപ്പ്.
ഉച്ചയ്ക്ക് 1 മണിക്ക് ശിവമോഗ റൂറലിലും, വൈകിട്ട് മൂന്നരയ്ക്ക് നഞ്ചൻഗുഡിലും മോദിയുടെ റോഡ് ഷോ ഉണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു. പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അമിത് ഷാ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരുടെ പട തന്നെ ബിജെപിക്കായി ഇന്ന് രംഗത്തിറങ്ങുന്നുണ്ട്.

