Thursday, May 2, 2024
spot_img

ന്യായ് പദ്ധതിക്ക് വിമർശനം: നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ വിമർശിച്ച നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മാതൃക പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും രാജീവ് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താക്കീത്.

രാഷ്ട്രീയ തീരുമാനങ്ങളെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ ലംഘനമാണ് രാജീവ് കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായതെന്ന് കമ്മിഷൻ വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണു പ്രഖ്യാപിച്ചത്.

കോൺഗ്രസിന്റെ ഗരീബി ഹഠാവോ, ഭക്ഷ്യസുരക്ഷ, വൺ റാങ്ക് വൺ പെൻഷൻ പദ്ധതികളുടെ ഗതിയാകും മിനിമം വേതനത്തിനും എന്നായിരുന്നു രാജീവ് കുമാറിന്റെ വിമർശനം. നടപ്പാക്കാൻ സാധിക്കാതെ പരാജയപ്പെടുമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കാത്ത പദ്ധതിയാണെന്നും രാജീവ് കുറ്റപ്പെടുത്തിയിരുന്നു.

Related Articles

Latest Articles