Monday, May 13, 2024
spot_img

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ! 25 നകം മറുപടി നൽകണം

ദില്ലി : അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോൽവിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അപശകുനം’ എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ വിശദീകരണം നൽകണമെന്നാണ് നോട്ടിസിലുള്ളത്. ബിജെപി നൽകിയ പരാതിയിന്മേലാണ് നടപടി.

രാഷ്ട്രീയ എതിരാളികൾക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് നിയമപ്രകാരം നിയന്ത്രണമുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസിൽ ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന രാജസ്ഥാനിൽ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധിപരാമർശം നടത്തിയത്. പ്രസംഗത്തിനിടെ സദസിൽനിന്ന് ഇതേക്കുറിച്ച് ആരോ സൂചിപ്പിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെയും ബിജെപി പരാതി നൽകിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ജാതിയായ ഘാഞ്ചി വിഭാഗത്തെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഖർഗെ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പരാതി.

Related Articles

Latest Articles