Friday, May 17, 2024
spot_img

തെറ്റിദ്ധാരണകളെ തച്ചുടയ്ക്കും വിധത്തിലുള്ള തെരഞ്ഞെടുപ്പ് സമ്പദ്രായം ; ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ​ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്

ദില്ലി : ഇന്ത്യയെയും ഇന്ത്യൻ ജനാധിപത്യത്തെയും പ്രശംസിച്ച് ​ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്. തെരഞ്ഞെടുപ്പ് സമ്പ്രദായം ജനാധിപത്യത്തിന് തടസ്സമാണെന്ന തെറ്റായ ധാരണകളെ തച്ചുടയ്‌ക്കുന്ന ഉദാത്ത മാതൃകയാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായമെന്ന് ​ഗ്രീക്ക് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന് എങ്ങനെ ശക്തമായ സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കാമെന്ന് ഭാരതം ലോകത്തെ പഠിപ്പിച്ചു. കൂടാതെ, ഇന്ത്യയും ​ഗ്രീക്കും തമ്മിലുള്ള ചരിത്രപരവും ദാർശനികവുമായ ബന്ധങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്ത അദ്ദേഹം ലോകം ഒരു കുടുംബമാണ് എന്ന വസുധൈവ കുടുംബകം എന്ന ആശയമാണ് ഭാരതീയ ​ഗ്രന്ഥങ്ങൾ പകർന്നു നൽകുന്ന ആശയമെന്നും കൂട്ടിച്ചേർത്തു.

Related Articles

Latest Articles