Friday, May 3, 2024
spot_img

രജൗരിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു; വനമേഖലയിലടക്കം സംയുക്ത സേനയുടെ തിരച്ചിൽ

ശ്രീനഗർ: ജമ്മുകാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ തുടരുന്നു. ഭീകരവാദികൾക്കായി വനമേഖലയിലടക്കം സംയുക്ത സേനയുടെ തിരച്ചിൽ നടക്കുകയാണ്. കന്തി വനമേഖലയിൽ ഇപ്പോഴും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് വിവരം.

രജൗരി ജില്ലയിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമ്യത്യു വരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് കഴിഞ്ഞ ദിവസം രാത്രിയോടെ എറ്റെടുക്കുകയും ചെയ്തു. പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ ഉപഭീകരവാദ വിഭാഗമാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. നേരത്തെ പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. രജൗരി സെക്ടറിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

അതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

Related Articles

Latest Articles