തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയനോട് കൈകൂപ്പികൊണ്ട് അഭ്യർത്ഥിച്ച് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍.
രോഗബാധിതനായ പിണറായി വിജയൻ സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും കാക്കണമെന്നും കൈകൂപ്പി താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും മേധ പട്കര്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
‘പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന തരത്തിലുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്’- മേധ പട്കര്‍ പറഞ്ഞു

