Friday, October 16, 2026

നവകേരള സദസ്സിലെ ‘രക്ഷാപ്രവർത്തന’ പ്രസ്താവന !മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി

തിരുവനന്തപുരം : നവകേരള സദസ്സിലെ ‘രക്ഷാപ്രവർത്തന’ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിനിടയിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനാ പ്രവർത്തകരെ ഡിവൈഎഫ്ഐ,സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. പലപ്പോഴും പോലീസിന്റെ മുന്നിൽ വച്ചതായിരുന്നു ഈ ആക്രമണങ്ങൾ. എന്നാൽ ഇതിനെ രക്ഷാപ്രവർത്തനം എന്ന രീതിയിലാണ് മുഖ്യമന്ത്രി പലയിടത്തും പരാമർശിച്ചത്.

ഇത് കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണ് എന്ന രീതിയിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സമർപ്പിച്ച പരാതിയിലാണ് എറണാകുളം സി.ജെ.എം. കോടതി എറണാകുളം സെൻട്രൽ പോലീസിന് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

Related Articles

Latest Articles