Sunday, May 5, 2024
spot_img

എറണാകുളവും ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക്; സ്ഥിതി അതീവ ഗുരുതരം

കൊച്ചി : രോഗബാധിതരുടെ എണ്ണം സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി വി എസ്. സുനിൽകുമാർ .

അതേസമയം, നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിച്ചു. നഗര പ്രവേശന കവാടമായ വെട്ടുറോഡ്​ ബ്ലോക്ക്​ ചെയ്​താണ്​ പൊലീസ്​ പരിശോധന. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്​ നടപടി സ്വീകരിക്കുകയും മാനദണ്ഡം ലംഘിച്ച് ​പ്രവർത്തിച്ച കടകൾ അടക്കുകയും ചെയ്​തു. കലൂർ മാർക്കറ്റിലെ രണ്ടു കടകൾ ഇത്തരത്തിൽ അടപ്പിച്ചു.

സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നതോടെ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്​ന്‍മ​െന്‍റ്​ സോണില്‍ ഉള്‍പ്പെടുത്തി. ആറ്‌ പുതിയ കണ്ടെയ്​ന്‍മ​െന്‍റ്​ സോണുകളാണ് ജില്ലയിലുള്ളത് .മാസ്​ക്​ ഇടാത്തവരെ കസ്​റ്റഡിയിലെടുത്തു.

പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകളും മൂന്നാം വാർഡിലെ മുനമ്പം ഫിഷിങ്​ ഹാർബർ, മാർക്കറ്റ്​ എന്നിവയും എടത്തല പഞ്ചായത്തിലെ 13, നാല്​ വാർഡുകളും കീഴ്​മാട്​ പഞ്ചായത്തിലെ അഞ്ചാം വാർഡുമാണ്​ കണ്ടെയ്​ൻമെന്റ് ​സോണായി പ്രഖ്യാപിച്ചത്​.

Related Articles

Latest Articles