Friday, October 2, 2026

ഇന്ത്യ മനുഷ്യചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യം! ഇന്ത്യാ വിരുദ്ധ പ്രസ്താവനയിൽ ബാരാക് ഒബാമയെ രൂക്ഷമായി വിമർശിച്ച് ഇവാഞ്ചലിക്കൽ നേതാവ്

വാഷിങ്‌ടണ്‍: ഇന്ത്യാ വിരുദ്ധ പ്രസ്താവനയിൽ ബാരാക് ഒബാമയെ രൂക്ഷമായി വിമർശിച്ച് ഇവാഞ്ചലിക്കൽ നേതാവ്. ബരാക്‌ ഒബാമ ഇന്ത്യയെ വിമര്‍ശിക്കുകയല്ല, അഭിനന്ദിക്കുകയാണ്‌ വേണ്ടതെന്ന്‌ യു.എസ്‌ കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ്‌ ഫ്രീഡം മുന്‍ കമ്മിഷണര്‍ ജോണി മൂര്‍.
ചരിത്രത്തിലെതന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന രാജ്യമാണ്‌ ഇന്ത്യ. അമേരിക്കയെപ്പോലെ അത്‌ ഒരു തികഞ്ഞ രാജ്യമല്ലെങ്കിൽ കൂടിയും ഇന്ത്യയുടെ വൈവിധ്യമാണ് അതിന്റെ ശക്തി നിർണ്ണയിക്കുന്നതെന്നും
സാധ്യമായ എല്ലാ അവസരങ്ങളിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ അഭിനന്ദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എന്‍.എന്നിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഒബാമ ഇന്ത്യയെ വിമര്‍ശിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ യു.എസ്‌. പ്രസിഡന്റ്‌ ജോ ബെഡന്‍ മതസ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കണമെന്നായിരുന്നു ഒബാമയുടെ വാക്കുകള്‍.

Related Articles

Latest Articles