Friday, April 26, 2024
spot_img

മൈസൂര്‍ ചീര ; ആരോഗ്യദായകം പ്രമേഹത്തിനും പ്രതിവിധി


ചീരകള്‍ പൊതുവോ ആരോഗ്യദായകമാണ്. രക്തക്കുറവിനും പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഡോക്ടര്‍മാര്‍ പോലും നിര്‍ദേശിക്കുന്നതും ചീരകള്‍ കഴിക്കാനാണ്. പലവിധ ചീരകളള്‍ നാട്ടില്‍ സുലഭമാണ്. ഇതില്‍ വീട്ടുവളപ്പില്‍ സാധാരണയായി കാണുന്ന എന്നാല്‍ ഔഷധ വീര്യം കൂടുതലുള്ള ഒരിനം ചീരയെ കുറിച്ചാണ് പറയുന്നത്. മൈസൂര്‍ ചീര.
ഈ ചീരക്ക് വിവിധ പേരുകളുണ്ട്.

മൈസൂര്‍ചീര
ബ്ലോക്ക് ചീര, മൈസൂര്‍ ചീര, ഇംഗ്ലീഷ് മുരിങ്ങ, പ്രമേഹച്ചീര, മധുരച്ചീര, ചെക്കുര്‍മാനിസ്, സിങ്കപ്പുര്‍ സീര,മലായ് ചീര എന്നിങ്ങനെ ഇത് പല പേരുകളില്‍ അറിയപ്പെടുന്നു. സൗറോപസ് ആന്‍ഡ്രോഗൈനസ് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മൈസൂര്‍ ചീര നല്ലൊരു പ്രതിവിധിയാണ്. ചെടിയുടെ ഇല എടുത്ത് നല്ല തോരനും കറിയും വെച്ചാല്‍ അത് നല്‍കുന്ന സ്വാദ് അത്രയും മികച്ചതാണ്, മുട്ടയുടെ കൂടെ തോരന്‍ വെച്ചാല്‍ പിന്നെ പറയേണ്ടതില്ല, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്ന് കൂടിയാണ് ഇത്. വിറ്റാമിന്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ആരോഗ്യത്തിനും ജീവിത ശൈലിയ്ക്കും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പ്രമേഹം എന്ന അവസ്ഥ, എന്നാല്‍ പ്രമേഹത്തിന് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് മൈസൂര്‍ ചീര. മൈസൂര്‍ ചീര ഏറെ കഴിക്കുന്നത് ഏത് പഴക്കിയ പ്രമേഹം കുറയ്ക്കാനും നമ്മളെ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് തോരന്‍ വെച്ച് കഴിക്കുന്നതിലൂടെ ആരോഗ്യത്തിനൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പലപ്പോഴും പല രോഗങ്ങളെയും നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര.

Related Articles

Latest Articles