Friday, March 29, 2024
spot_img

കുളിച്ചാല്‍ ആദ്യം മുതുക് തുടയ്ക്കണമെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? പിന്നിലെ രഹസ്യമിത്

കുളി കഴിഞ്ഞുവരുമ്പോള്‍ ആദ്യം മുതുക് തുടയ്ക്കണമെന്ന് പഴമക്കാ‍ർ പറയാറുണ്ട്. അതിന് പിന്നിലെ കാരണമെന്തെന്ന് അറിയാമോ? നമ്മുടെ ശരീരത്തില്‍ എപ്പോഴും രണ്ടു അവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ട്. നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂധേവിയും

നാം കുളിക്കാനായി ശിരസ്സില്‍ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂധേവിയും ശരീരത്തില്‍ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മില്‍ യുദ്ധം നടത്തികൊണ്ടിരിക്കും. ശരീരത്തില്‍ തിരികെ ആര് ആദ്യം കയറണം എന്നതിന് വേണ്ടിയാണത്. പിന്നീട് ശരീരത്തില്‍ എതുഭാഗമാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂധേവി പ്രവേശിക്കും. കാരണം യുദ്ധത്തില്‍ ജയിക്കുന്നത് ആദ്യം മൂധേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാല്‍ മൂധേവി അവിടെ കയറുകയും രണ്ടാമത് മുഖം തുടക്കേണ്ടി വരുമ്പോള്‍ ശ്രീദേവി മുഖത്തു പ്രവേശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണ് തുടച്ചതെങ്കില്‍ മൂധേവി കയറിയ മുഖത്തോടെയാവും ജീവിക്കേണ്ടിവരിക.

മാത്രമല്ല ഇതിനുപിന്നില്‍ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നുവെന്നും പറയുന്നു. കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തില്‍ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലില്‍ കൂടുതല്‍ തണുപ്പേല്‍ക്കേണ്ടി വന്നാല്‍ അത് രോഗങ്ങള്‍ക്കും കാരണമാവും. ഈ തിരിച്ചറിവില്‍ നിന്നാണ് കുളിച്ചു കഴിഞ്ഞാല്‍ ആദ്യം നട്ടെല്ല് സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ പറയുന്നത്

Related Articles

Latest Articles