Monday, October 26, 2026

കാർഗിൽ വിജയദിവസത്തിൽ മുഷാറഫിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ഇടത് സംഘടനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി വിമുക്ത ഭടന്മാരുടെ സംഘടന; വാർത്ത പുറത്തുകൊണ്ടുവന്നത് തത്വമയി

തിരുവനന്തപുരം: കാർഗിൽ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആചരിക്കുന്ന വേളയിൽ മുൻ പാക് പ്രസിഡന്റ് പർവേസ് മുഷാറഫിനെ ആദരിക്കാനുള്ള ഇടത് അനുകൂല ബാങ്ക് ജീവനക്കാരുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം. ഉത്തരവാദികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും സംഘടനയുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിമുക്ത ഭടന്മാരുടെ സംഘടന അനന്തപുരി സോൾജിയേഴ്‌സ് കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകി. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) യുടെ കീഴിലുള്ള സംഘടനയായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയനാണ് ആലപ്പുഴയിൽ ഇന്ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മുഷാറഫിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ തീരുമാനിച്ചിരുന്നത്. തത്വമയി വാർത്ത പുറത്തുവിട്ടതോടെ പ്രതിഷേധം ശക്തമായിരുന്നു.

വിവിധ ദേശീയ സംഘടനകൾ ഇക്കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 1999 ൽ പാക് സൈന്യവും ഭീകരരും കാർഗിലിൽ നുഴഞ്ഞു കയറിയതോടെയാണ് കാർഗിൽ യുദ്ധമുണ്ടായത്. ഈ നുഴഞ്ഞുകയറ്റത്തിന്റെയും രാജ്യത്തിന് നേരെ നടന്ന ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനായിരുന്നു അന്ന് പാക് പട്ടാള മേധാവിയായിരുന്ന ജനറൽ പർവേസ് മുഷാറഫ്. ഉയർന്ന പ്രദേശങ്ങൾ കീഴടക്കിയ ശത്രു സൈന്യത്തെ തുരത്തി പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യത്തിന് വലിയ പോരാട്ടം നടത്തേണ്ടിവന്നു. 527 സൈനികർ ഈ യുദ്ധത്തിൽ ബലിദാനികളായി. ശത്രു കയ്യേറിയ പ്രദേശങ്ങൾ തിരിച്ചു പിടിച്ച് രാജ്യം നേടിയ വിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഇടത് സംഘടന മുൻ പാക് പട്ടാള മേധാവിയെ ആദരിക്കുന്നത്

Related Articles

Latest Articles