Monday, May 20, 2024
spot_img

പൂജപ്പുര രവിക്ക് നാട് ഇന്ന് വിട ചൊല്ലും; സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന്‍ പൂജപ്പുര രവിക്ക് നാട് ഇന്ന് വിട ചൊല്ലും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

പൂജപ്പുര രവിയുടെ വിദേശത്തുള്ള മകന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തെത്തി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയ കലാകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. തിങ്കളാഴ്ച ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച പൂജപ്പുര രവി 86ാം വയസിലാണ് മലയാള സിനിമാ ലോകത്തോട് വിടപറഞ്ഞത്.

Related Articles

Latest Articles