Saturday, May 4, 2024
spot_img

ശിവകാശിയിലെ രണ്ട് പടക്ക നിർമ്മാണ ശാലകളിൽ സ്ഫോടനം! 11 പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്ക നിർമാണശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് സ്ത്രീകളുൾപ്പെടെ 11 പേർക്ക് ദാരുണാന്ത്യം. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു.

ശിവകാശിക്ക് സമീപമാണ് ആദ്യസ്ഫോടനമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതംതമിഴ്‌നാട് സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

Related Articles

Latest Articles