Monday, November 2, 2026

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം ടൈം ബോംബും; യോഗിയുടെ സുരക്ഷ കൂട്ടും

ലക്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ (Yogi Adityanath) വധിക്കുമെന്ന ഭീഷണിക്കത്തിനൊപ്പം സ്ഫോടക വസ്തു നിറച്ച് ടൈം ബോംബ് കണ്ടെത്തി. മധ്യപ്രദേശിലെ രേവയിൽ നിന്നാണ് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെടുത്തത്.ദേശീയപാത 30ലെ പാലത്തിനടിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. രേവയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിൽ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരവാദി ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. യു പിയിലെ ഖൊരക്‌പൂരിൽ നിന്നാണ് ഇത്തവണ യോഗി മത്സരിക്കുന്നത്. കത്ത് കണ്ടെത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.

Related Articles

Latest Articles