Wednesday, May 1, 2024
spot_img

ദേശവിരുദ്ധതയും വർഗീയതയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന് കണ്ടെത്തി…അയിഷ റെന്നയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഫേസ്ബുക്ക്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവിരുദ്ധ സമരം നയിച്ച ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കിന്റെ നടപടി. ജാമിഅ മിലിയ രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയുമായ ആയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു. രാജ്യത്തിനെതിരെ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയതിനാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. ആദ്യ നടപടിയുടെ ഭാഗമായി 30 ദിവസത്തേക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് തടഞ്ഞുവച്ചത്.

ആയിഷയുടെ ഭര്‍ത്താവ് സി.എ. അഫ്‌സല്‍ റഹ്മാന്‍ മാധ്യമപ്രവര്‍ത്തകനാണ്. ഇയാളാണ് ജാമിയ മിലിയ യൂണിവേഴ്‌സിറ്റില്‍ പോലീസ് വെടിവെയ്പ്പ് ഉണ്ടായെന്നും രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചുവെന്നുള്ള വ്യാജവാര്‍ത്ത കേരളത്തിലെ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. തുടര്‍ന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടുകയും ഡിവൈഎഫ്‌ഐ രാജ്ഭവന്‍ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

Related Articles

Latest Articles