Wednesday, September 23, 2026

ലോകവ്യാപകമായി ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി

ദില്ലി : ലോകവ്യാപകമായി ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി. ബുധനാഴ്ച വൈകിട്ട് മുതലാണ് ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പ്രവർത്തനം നിലച്ചത്. ഇന്ത്യ, ബ്രസീൽ, അമേരിക്ക തുടങ്ങിയ മിക്ക രാജ്യങ്ങളിലെയും ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടു.

ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോൾ പരാജയപ്പെട്ടതോടെയാണ് ഫെയ്സ്ബുക്ക് പ്രവർത്തിക്കുന്നില്ലെന്ന കാര്യം പലരും ട്വിറ്ററിലൂടെ പങ്കുവെച്ചത്. മറ്റുചിലർക്ക് ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്യാൻ കഴിഞ്ഞെങ്കിലും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനോ ന്യൂസ് ഫീഡ് വായിക്കാനോ കഴിഞ്ഞില്ല.

ഫെയ്സ്ബുക്കിനൊപ്പം ഇൻസ്റ്റഗ്രാമും പ്രവർത്തനംനിലച്ചതായാണ് റിപ്പോർട്ട്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഫീഡ് റീഫ്രഷാകുന്നില്ലെന്നും പ്രവർത്തനംനിലച്ചെന്നും ഉപയോക്താക്കൾ പറയുന്നു. ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മൊബൈൽ, ഡെസ്ക്ടോപ് സൈറ്റുകൾക്ക് പുറമേ മൊബൈൽ ആപ്പുകളും പ്രവർത്തിക്കാതെയായി .രാത്രി പത്ത് മണിയോടെയാണ് പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞു മാത്രമാണ് പ്രവർത്തന ക്ഷമമായത്.

Related Articles

Latest Articles