കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണ് ജ്യോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പിനുശേഷം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചപ്പോള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം ത്യജിച്ചാണ് സിന്ധ്യ കൂറുപ്രകടിപ്പിച്ചത്. അതിനു മുമ്പും രാഹുലിന്റെ യൂത്ത് ബ്രിഗേഡിലെ ഏറ്റവും വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഇപ്പോള്‍ സിന്ധ്യ മറുകണ്ടം ചാടിയെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ അതേറ്റവും കൂടുതല്‍ ഞെട്ടിക്കുക രാഹുലിനെയാകും.

