Wednesday, September 23, 2026

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ്; ഇല്ലാത്ത കേസാണെന്ന് ബോധ്യപ്പെട്ടിട്ടും ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനൽകാതെ എക്സൈസ്,

തൃശൂർ : ഇല്ലാത്ത കേസാണെന്ന് ബോധ്യപെട്ട് ഒന്നര മാസമായിട്ടും ചാലക്കുടി വ്യാജ ലഹരിക്കേസിലെ ഇരയായ ഷീല സണ്ണിയുടെ ഫോണും സ്കൂട്ടറും തിരിച്ചുനൽകാതെ എക്സൈസ്. ഫെബ്രുവരി 27 നാണ് 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെടുത്തുവെന്ന കള്ളക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണി പടിയിലാവുന്നത്. 72 ദിവസത്തിനു ശേഷം ഹൈക്കോടതി ജാമ്യത്തിൽ പുറത്തിറങ്ങി. മെയ് 12 ന് എൽഎസ്ഡി അല്ലെന്ന പരിശോധനാ ഫലം വന്നെങ്കിലും നീതി ചെയ്യാൻ എക്സൈസ് തയ്യാറായില്ലെന്നാണ് വിവരം. കോടതിയിൽ റിപ്പോർട്ട് നൽകിയാൽ ഫോണും സ്കൂട്ടറും മടക്കികിട്ടേണ്ടതാണ്. പക്ഷേ, എക്സൈസ് ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധുവായ യുവതി ഒളിവിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയെയാണ് സംശയിക്കുന്നത്. ഇവരുടെ ഫോൺ നമ്പർ സ്വിച്ചോഫാണ്. ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ സതീശനാണ് മൊഴി നൽകിയത്.

Related Articles

Latest Articles