Wednesday, May 8, 2024
spot_img

ഇവാനെ ബലിയാടാക്കാൻ ഇട്ടു തരില്ല !! കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മ മഞ്ഞപ്പട

ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിനിടെ വിവാദ ഗോൾ അംഗീകരിച്ച റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് കളി പൂർത്തിയാക്കാതെ ടീമിനെ തിരികെ വിളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത്. വരെയധികം ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നുപോയതെന്നും എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മഞ്ഞപ്പട വ്യക്തമാക്കി.

ഇന്ത്യൻ സൂപ്പർ ലീഗിൽ കേവലാം ഒരു ദിവസത്തെ സംഭവം മാത്രം കണക്കിലെടുത്തിട്ടല്ല പരിശീലകൻ പ്രതികരിച്ചത് . കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു ആരാധക കൂട്ടായ്മ എന്ന നിലയിൽ പൂർണ്ണവിശ്വാസമുണ്ടെന്നും മഞ്ഞപ്പടയുടെ പ്രസ്താവനയിൽ പറയുന്നു.

ക്ലബിന് വേണ്ടിയാണ് അദ്ദേഹം നിലപാടെടുത്തത്. അതിനാൽ തന്നെ അദ്ദേഹം ക്ലബ്ബിന്റെ തലപ്പത്ത് ഇനിയും തുടരണം എന്നാണ് ആരാധകരുടെ ആവശ്യം. അതിനായി ക്ലബും പരിശീലനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു.

റഫറിമാരുടെ നിലവാരം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളും ഈ വിഷയത്തിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു. ലീഗീന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് റഫറിമാരിൽ അഴിച്ചുപണി തന്നെ വേണ്ടി വരുമെന്ന് വ്യത്മാക്കിയാണ് ഔദ്യോഗിക കുറിപ്പ് അവസാനിക്കുന്നത്.

Related Articles

Latest Articles