Monday, May 6, 2024
spot_img

പക്ഷിപ്പനി ; താറാവ്, കോഴി, കാട എന്നിവയുടെ വിപണനവും ഉപയോഗവും തട‍ഞ്ഞു, കർഷകർ പ്രതിസന്ധിയിൽ, രോഗ വ്യാപനം കൂടുന്നു

ആലപ്പുഴ: പക്ഷിപ്പനിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ കര്‍ഷകരും വില്‍പ്പനക്കാരും പ്രതിസന്ധിയിലാകുന്നു . കഴിഞ്ഞ രണ്ട് മാസത്തിനിടെ ആലപ്പുഴ ജില്ലയിൽ പലയിടങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പലഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി എന്നിവയുടെ വില്പനയില്‍ വലിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.

പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി താറാവ് എന്നിയുടെ ഇറച്ചിക്കും മുട്ടയ്ക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്തി . എന്നാല്‍ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം വരാൻ വൈകുന്നു. ഇത് പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകുന്നു. സംസ്ഥാനത്ത് തിരുവല്ലയിലെ ബേർഡ് ഡിസീസ് ലാബിലാണ് ഈ സാമ്പിളുകളുടെ പ്രാഥമിക പരിശോധന നടത്തുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ച് ഭോപ്പാലിലുള്ള ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ പക്ഷിപ്പനി ഔദ്യോഗികമായി സ്ഥിരീകരിക്കാറുള്ളു. ഈ കാലതാമസമാണ് രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാവുന്നത്

Related Articles

Latest Articles