Thursday, March 28, 2024
spot_img

കൊല്ലത്ത് പതിമൂന്നുകാരന് ക്രൂരമർദ്ദനം; കുട്ടിയുടെ പിതാവ് നാസറുദീൻ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പതിമൂന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദീനാണ് പിടിയിലായത്. ഇയാൾ കുട്ടിയെ ക്രൂരമായി മർദിക്കുകയും, ചവിട്ടുകയും ചെയ്തു.

തുടർന്ന് മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കൽ സിഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇയാൾ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഇതോടൊപ്പം പുറത്ത് വന്നിരുന്നു. പിതാവ് നാസറുദീനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിൻറെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയി എന്ന കാരണത്താലാണ് നാസറുദീൻ ക്രൂരമായി കുട്ടിയെ മർദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. അതേസമയം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത, പോലീസ്, പതിമൂന്നുകാരനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles