Friday, May 17, 2024
spot_img

ഫസൽ വധക്കേസിൽ തുടരന്വേഷണം; കുടുക്കിയത് കുപ്പി സുബീഷിന്റെ മൊഴി; സിപിഎം നേതാക്കൾ അകത്താവും

കൊച്ചി: സിപിഎം നേതാക്കൾ മുഖ്യപ്രതികളായ, തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം വരുന്നു. സിബിഐയ്ക്ക് ഹൈക്കോടതിയാണ് തുടരന്വേഷണത്തിനുള്ള ഉത്തരവ് നൽകിയിരിക്കുന്നത്. സിപിഎം നേതാക്കളായ കാരായി രാജനും, കാരായി ചന്ദ്രശേഖരനും പ്രതിയായ കേസിലാണ് തുടരന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. താനുൾപ്പെടുന്ന സംഘമാണ് കുത്തിയതെന്ന കുപ്പി സുബീഷിന്റെ മൊഴിയെത്തുടർന്നാണ് കോടതിയുടെ ഉത്തരവ്.

സിപിഎം നേതാക്കൾ മുഖ്യപ്രതികളായ തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹർജിയിലാണ് കോടതി ഇത്തരത്തിലൊരു ഉത്തരവ് നൽകിയത്. കേസിലെ യഥാർഥ പ്രതികൾ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചാണ് സഹോദരൻ കോടതിയെ സമീപിച്ചത്.

എൻഡിഎഫ് തലശേരി സബ്‌ഡിവിഷൻ കൗൺസിൽ അംഗവും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസൽ (35) 2006 ഒക്‌ടോബർ 22–നാണ് കൊല്ലപ്പെട്ടത്. സൈദാർപള്ളിക്കു സമീപം ജഗന്നാഥ ടെംപിൾ റോഡിൽ പുലർച്ചെയായിരുന്നു കൊല നടന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ഈ അന്വേഷണ നിഗമനങ്ങളെ ചോദ്യം ചെയ്യാവുന്ന സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങൾ, ഫോൺ സംഭാഷണത്തിന്റെ പെൻഡ്രൈവ് എന്നിവ സത്താർ കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles