Thursday, May 2, 2024
spot_img

സ്വാമി പ്രകാശാനന്ദ സമാധിയായി; സന്ന്യാസിമാരിലെ കര്‍മ്മയോഗി ഇനി ഓര്‍മ്മകളില്‍ | Swami Prakashananda

സ്വാമി പ്രകാശാനന്ദ സമാധിയാകുമ്പോള്‍ ഓാര്‍മ്മയാകുന്നത് ശിവഗിരിയെ പുതുയുഗത്തിലേക്ക് നയിച്ച കര്‍മ്മയോഗിയെയാണ്.
വളരെ ദീര്‍ഘമായൊരു കാലഘട്ടത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ അധ്യക്ഷനായരുന്നു അദ്ദേഹം. ഗുരുദേവന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി വളരെ ചെറുപ്പത്തില്‍ തന്നെ ശിവഗിരിയില്‍ എത്തിയ അദ്ദേഹം സ്വാമി പ്രകാശാനന്ദ അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് വൈദിക പഠനം നടത്തിയത്.

1995- 97 കാലഘട്ടത്തിലും 2006 മുതല്‍ 2016 വരെയും സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും 1970 ലും 1977 ലും ജനറല്‍ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശിവഗിരിയില്‍ ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചത്.

ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിക്കുന്നതിലും സ്വാമി പ്രകാശാനന്ദ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ മതാതീത ആത്മീയത എന്ന സന്ദേശത്തിന് വേണ്ടി എക്കാലവും പ്രയത്‌നിച്ച സന്ന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം. എല്ലാ ആത്മീയ നേതാക്കളുമായും
പ്രകാശാനന്ദ സ്വാമികള്‍ എന്നും മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

Related Articles

Latest Articles