വിൻഡോസ് 7 ഉപയോഗിച്ചാൽ പണി കിട്ടും; താക്കീതുമായി മൈക്രോസോഫ്റ്റ്.. 2020 ജനുവരി 14 ഓടെ വിന്‍ഡോസ് 7നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കും. അതോടെ വിന്‍ഡോസ് 7ന് സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക ഉള്ളടക്ക അപ്‌ഡേറ്റുകളോ ലഭിക്കില്ല. എത്രയും പെട്ടെന്ന് പുതിയ പിസികളിലേക്കും ഓപറേറ്റിങ് സിസ്റ്റത്തിലേക്കും മാറുകയാണ് പരിഹാരമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ഗ്രൂപ്പ് ഡയറക്ടര്‍ ഫര്‍ഹാന ഹഖ് പറഞ്ഞു. #MICROSOFT #WINDOWS #WINDOWS7 #MICROSOFTINDIA

