Monday, May 6, 2024
spot_img

പ്രതിസന്ധി രൂക്ഷമായി സിനിമാമേഖല; കിറ്റക്സിന് പിന്നാലെ സിനിമകളും അയൽസംസ്ഥാനങ്ങളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാമേഖല നേരിടുന്നത് വൻപ്രതിസന്ധിയെന്ന് ഫെഫ്ക. കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമകളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. നിലവിൽ എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയെന്ന് ഫെഫ്ക വ്യക്തമാക്കി. കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക അഭ്യര്‍ത്ഥിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നല്‍കി. ദിവസ വേതനം വാങ്ങുന്ന തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിലെങ്കിലും സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചത് ‘സിനിമ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമാണ്’ എന്നാണ്. അനുമതി കിട്ടാത്തതുകൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം തെലുങ്കാനയിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണത്തിന് സംസ്ഥാന സർക്കാർ നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles