Wednesday, October 14, 2026

‘കപ്പ്’ ചിത്രീകരണം ആരംഭിക്കുന്നു

ബാഡ്മിന്റണ്‍ കളിയില്‍ ഏറെ തല്‍പരനായ ഒരു യുവാവിന്റെ കഥപറയുന്ന ചിതമാണ് ‘കപ്പ്’.
നവാഗതനായ സഞ്ജു വി സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി ആണ് നിര്‍മ്മിക്കുന്നത്.

കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ഭദ്രദീപം തെളിയിച്ചു. അടിമാലി, വെള്ളത്തൂവല്‍ പ്രദേശങ്ങളിലായി ഫെബ്രുവരി ഏഴുമുതല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Related Articles

Latest Articles