ജയസൂര്യയെ നായകനാക്കി രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൈ വോൾട്ടേജ് ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. ദേശീയ സുരക്ഷ, കശ്മീർ, രഹസ്യാന്വേഷണം എന്നിവ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥനായ ഹർഷവർദ്ധൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, റിതിക സിംഗ്, വിനയ് റായ്, അമൈറ ദസ്തൂർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീർ, കുളു-മണാലി എന്നിവിടങ്ങളിലായി ഏകദേശം നൂറ് ദിവസത്തോളം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സിനിമ പൂർത്തിയായത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ‘ഓപ്പറേഷൻ ത്രാൾ’ ഒരുങ്ങുന്നത്. Jayasurya starrer Operation Thraal has officially completed its shooting. Written and directed by renowned music director Ratheesh Vega, the film is a high-voltage thriller set against the backdrop of national security, Kashmir and intelligence operations. The movie features a stellar cast including Jayasurya, Saikumar, Siddique, Anson Paul, Nandu, Ritika Singh, Vinay Rai and Amyra Dastur. Shot across locations including Palakkad, Kodaikanal, Jammu & Kashmir and Kullu-Manali over nearly 100 days, the film is planned as a pan-Indian release in five languages. #operationthraal #jayasurya #ratheeshvega #malayalammovie #malayalamcinema #jayasurya movie #panindianmovie #actionthriller #thriller movie #kashmir #malayalamnews #cinemanews #mollywood #upcomingmovie

