Sunday, May 5, 2024
spot_img

അദ്ധ്യാപക പരിശീലനത്തിലും പുതിയ കാഴ്ചപ്പാട് ;ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും നിരന്തര വിലയിരുത്തലുകളും പുതിയ സാധ്യതകൾ സൃഷ്ടിക്കും, ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍

ദില്ലി: എല്ലാ മേഖലയെയും പോലെ വളരെ പ്രധനപ്പെട്ട ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല.ബജറ്റിലൂടെ പുതിയ സാധ്യതകളാണ് കേന്ദ്രം രാജ്യത്തിനായി തുറക്കുന്നത്. അദ്ധ്യാപക പരിശീലനത്തിൽ പുതിയ കാഴ്ചപ്പാട് കൊണ്ടുവരാനാണ് ബജറ്റിൽ മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്.നൂതന ബോധന മാദ്ധ്യമങ്ങളിലൂടെയും നിരന്തരമായ ഔദ്യോഗിക പുരോഗതിയിലൂടെയും അധ്യാപക പരിശീലനം പുതിയ കാഴ്ചപ്പാടിലേക്ക് മാറണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും നിരന്തര വിലയിരുത്തലുകളും ഇതിനുള്ള വഴിയായി മാറണമെന്നും ഈ ലക്ഷ്യം കൈവരിക്കാനായി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളെ (ഡയറ്റ്) മികച്ച സ്ഥാപനങ്ങളാക്കി മാറ്റുമെന്നും ബജറ്റില്‍ പറയുന്നു.ഇതിന് പുറമെയാണ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടി ദേശീയ തലത്തില്‍ സ്ഥാപിതമാവുന്ന നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി സംബന്ധിച്ച പ്രഖ്യാപനം.

വിവിധ പ്രദേശങ്ങളിലെയും ഭാഷകളിലെയും വിവിധ തലങ്ങളിലും തലക്കെട്ടുകളിലും ലഭ്യമാവുന്ന പുസ്‍തകങ്ങളുടെ ഡിജിറ്റല്‍ ശേഖരമാണ് ഡിജിറ്റല്‍ ലൈബ്രറിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമൊക്കെ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ഡിജിറ്റല്‍ ലൈബ്രറിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇവിടങ്ങളില്‍ സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം.കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠന രംഗത്ത് സംഭവിച്ച പഠന നഷ്ടം നികത്താനും കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കാനും വേണ്ടി വിവിധ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും ഉള്ള അക്കാദമിക ഇതര പുസ്‍തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റും ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റും മറ്റ് സമാനമായ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി സജ്ജമാക്കണമെന്നാണ് ബജറ്റിലെ മറ്റൊരു നിര്‍ദ്ദേശം. സാമ്പത്തിക സാക്ഷരത വളര്‍ത്താനും സാമ്പത്തിക രംഗത്തെ നിയമാവബോധം വളര്‍ത്താനും ഇത്തരം ലൈബ്രറികളിലൂടെ സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെയ്ക്കുന്നു

Related Articles

Latest Articles