Sunday, October 18, 2026

തീപിടിത്തം; തൃശൂർ പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണിച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു, കത്തി നശിച്ചത് ലക്ഷങ്ങളുടെ മര ഉരുപ്പടികൾ

തൃശൂർ: പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണിച്ചർ നിർമ്മാണ കമ്പനിക്ക് തീപിടിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീ പിടിത്തമുണ്ടായത്. മതിലകം സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിൽ ഉള്ള ഫർണിച്ചർ നിർമ്മാണ കമ്പനിയിലാണ് തീ പിടിച്ചത്.

കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ടയുടൻ നാട്ടുകാർ അഗ്നിസുരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിസുരക്ഷാ സേനയും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തിൽ ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles