Saturday, April 27, 2024
spot_img

കാത്തിരുന്ന സി ബി എസ് ഇ പ്ലസ് ടു ഫലം ഒടുവിൽ പ്രസിദ്ധീകരിച്ചു; വിജയ ശതമാനം 92 .71, കൂടുതൽ പേർ തിരുവനന്തപുരത്ത്

ദില്ലി: വിദ്യാർത്ഥികൾ ആകാംഷയോടെ കാത്തിരുന്ന സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ആണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.

സി ബി എസ് ഇ പ്ലസ് ടു ഫലം cbse.nic.in എന്ന സെറ്റിൽ ലഭ്യമാകും. അതേസമയം, ഇന്ന് ഉച്ചക്ക് ഏറെ വിവാദവും ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷയുടെ ഫലവും പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയിൽ നൽകിയ ഹർജി ഇന്ന് മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും. അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Related Articles

Latest Articles